തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ റെയ്ഡ് നടത്തി മടങ്ങുകയായിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സ്പെഷൽ പ്രോസിക്യൂട്ടറെ നിയമിക്കാൻ തീരുമാനം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് അഡ്വ. ......
റിലയൻസ് ഇൻഡസ്ട്രീസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി തിരുമല ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. ഞായറാഴ്ച പുലർച്ചെ നടന്ന സുപ്രഭാത സേവയിൽ പങ്കെടുത്ത അദ്ദേഹം, ദർശനത്തിന് ശേഷം ആചാരാനുസൃതമായി തലമുണ്ഡനം ചെയ്ത് വഴിപാട് നിർവഹിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി നീണ്ട മുടിയോടെയായിരുന്നു അനന്ത് അംബാനിയുടെ പൊതുപ്രത്യക്ഷങ്ങൾ. ......
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിലെ മൂന്നാമത്തെയും അവസാനത്തെയും അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾക്ക് hscap.kerala.gov.in പോർട്ടലിലെ Candidate Login വിഭാഗത്തിൽ ലഭ്യമായ 'Third Allot Results' ലിങ്കിലൂടെ അലോട്ട്മെന്റ് ഫലം പരിശോധിക്കാം.
മൂന്നാം അലോട്ട്മെന്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് ജൂൺ 29 രാവിലെ 11 മണി മുതൽ പ്രവേശന നടപടികൾ ആരംഭിക്കും. ......
മസ്കറ്റ്: കുവൈത്തിനും ബഹ്റൈനും നേരെയുണ്ടായ സൈനിക ആക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. ഇരു രാജ്യങ്ങളുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള എല്ലാ നടപടികൾക്കും പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചതായി ഒമാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രദേശത്തിന്റെ സമാധാനവും സുരക്ഷയും തകർക്കുന്ന ഏത് നടപടികളെയും ഒമാൻ ശക്തമായി എതിർക്കുന്നുവെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ......
ദോഹ:ദോഹയിൽ ഇനി കളിപ്പാട്ടങ്ങൾ കഥപറയുന്ന നാളുകൾ.
കുട്ടികളുടെയും കളിപ്പാട്ടങ്ങളുടെയും വമ്പൻ ഉത്സവമായ 'ഖത്തർ ടോയ് ഫെസ്റ്റിവൽ' (Qatar Toy Festival) പുത്തൻ വിനോദ മേഖലകളും അനുഭവങ്ങളുമായി വീണ്ടുമെത്തുന്നു. വിസിറ്റ് ഖത്തറിന്റെ 'ഹലാ സമ്മർ' (Hala Summer) കാമ്പെയ്ന്റെ ഭാഗമായി, 'കൽപനകൾക്കപ്പുറം, വിനോദത്തിന്റെ നവലോകം' (More to Imagine, A Whole World of Fun) എന്ന പ്രമേയത്തിലാണ് ഇത്തവണ മേള സംഘടിപ്പിച്ചിരിക്കുന്നത്. ......
ദോഹ: രാജ്യത്തിന്റെ ആഭ്യന്തര ഭക്ഷ്യസുരക്ഷാ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് ഹമദ് പോർട്ടിലെ ബൃഹത്തായ ഭക്ഷ്യസംഭരണ-സംസ്കരണ പദ്ധതി അന്തിമഘട്ടത്തിലേക്ക്. ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായുള്ള മെഗാ പ്രൊജക്റ്റിന്റെ 98 ശതമാനം നിർമ്മാണപ്രവർത്തനങ്ങളും പൂർത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അറിയിച്ചു. ......
ദോഹ: ഖത്തർ ഫൗണ്ടേഷൻ അംഗമായ സിദ്ര മെഡിസിൻ, സ്ത്രീകൾക്കും കുട്ടികൾക്കും യുവാക്കൾക്കുമായി അത്യാധുനികമായ 'മൈക്രോബയോം സർവീസ്' (Microbiome Service) ആരംഭിച്ചു. കൃത്യതയാർന്ന രോഗനിർണ്ണയവും ചികിത്സയും (Precision Medicine) വ്യക്തിഗത ആരോഗ്യപരിപാലനവും കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സേവനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.
മനുഷ്യശരീരത്തിൽ സ്വാഭാവികമായി കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ (microorganisms) സങ്കീർണ്ണമായ കൂട്ടായ്മകളെ സൂക്ഷ്മമായി വിശകലനം ചെയ്ത്, ആരോഗ്യത്തിലും രോഗാവസ്ഥകളിലും അവ ചെലുത്തുന്ന സ്വാധീനം കണ്ടെത്താൻ ഈ പരിശോധനയിലൂടെ സാധിക്കും. ......
ദോഹ: അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ ആഗോള കാമ്പെയ്നായ 'ലെറ്റ്സ് മൂവ്' (Let’s Move) പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച്, 'എജ്യുക്കേഷൻ എബോവ് ഓൾ' (EAA) ഫൗണ്ടേഷനും പ്ലേസ് വെൻഡോമും സംയുക്തമായി 'ലെറ്റ്സ് മൂവ് ഫോർ എജ്യുക്കേഷൻ' കമ്മ്യൂണിറ്റി വാക്ക് സംഘടിപ്പിച്ചു. 2026 ഒളിമ്പിക് ദിനാഘോഷങ്ങളുടെ ഭാഗമായി പ്ലേസ് വെൻഡോം മാളിലാണ് ഇൻഡോർ നടത്തവും ജോഗിംഗും സംഘടിപ്പിച്ചത്.
യുവാക്കൾ, കുടുംബങ്ങൾ, ടീം ഖത്തറിലെ കായികതാരങ്ങൾ, വിവിധ കമ്മ്യൂണിറ്റി പ്രതിനിധികൾ തുടങ്ങി നൂറുകണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു. ......